കെ. സി. ഇ. സി. യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ക്രൈസ്തവ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ (കെ. സി. ഇ. സി.), തങ്ങളുടെ വൈസ് പ്രസിഡന്റുമാരായ റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ (സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി), റവ. അനൂപ് സാം (ബഹ്‌റൈൻ സി. എസ്. ഐ. സൗത്ത് കേരള ഡയോസിസ് പാരിഷ് വികാരി) എന്നിവർക്ക് യാത്രയയപ്പ് നൽകി.
പ്രസിഡന്റ് റവ. അനീഷ് സാമുവൽ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആക്ടിംഗ് സെക്രട്ടറി എബിൻ മാത്യു ഉമ്മൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റുമാരായ റവ. മാത്യൂസ് ഡേവിഡ്, റവ. ഫാദർ സ്ലീബാ പോൾ കോർപ്പിസ്കോപ്പ, റവ. ഫാദർ ജേക്കബ് കല്ലുവിള, ജെയിംസ് ജോൺ എന്നിവർ ആശംസകൾ നേർന്നു. കെ. സി. ഇ. സി. യുടെ ഉപഹാരങ്ങൾ സ്വീകരിച്ച റവ. ജേക്കബ് തോമസ് കാരയ്ക്കലും റവ. അനൂപ് സാമും കഴിഞ്ഞ മൂന്ന് വർഷത്തെ സ്നേഹസാഹോദര്യങ്ങൾക്ക് നന്ദി അറിയിച്ചു. ട്രഷറർ ജെറിൻ സാം രാജ് യോഗത്തിന് നന്ദി പറഞ്ഞു.
sdfsdf

