വിവാദ ഫേസ്‌ബുക്ക് പോസ്റ്റ്: രാജീവ് ചന്ദ്രശേഖരനെതിരെ ഡിജിപിക്ക് പരാതി നൽകി
ശാരിക l കേരളം
കൊല്ലം: ബിജെപിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച വിവാദ പോസ്റ്റിനെതിരെ സംസ്ഥാന ഡിജിപിക്ക് പരാതി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്.
സമാധാനത്തോടെ ജീവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കിടയിൽ വർഗീയസ്പർദ്ധയും ചേരിതിരിവും ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യം വെച്ചുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ബിജെപിയുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിവാദ ചിത്രത്തിലൂടെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും അധിക്ഷേപിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. ഈ ചിത്രം ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ അഭിമാനത്തിനും വിശ്വാസത്തിനും കളങ്കമുണ്ടാക്കുന്നതും അത്യന്തം അപകീർത്തികരവുമാണെന്ന് പരാതിയിൽ പറയുന്നു.
dsfsfs

