സംഘർഷം രൂക്ഷമായ തിരുവനന്തപുരത്ത് കാഴ്ചക്കാരായ പൊലീസുകാർക്ക് സസ്പെൻഷൻ


തിരുവനന്തപുരം : സിപിഎം– ബിജെപി സംഘർഷം രൂക്ഷമായ തിരുവനന്തപുരത്ത് കാഴ്ചക്കാരായ പൊലീസുകാർക്ക് സസ്പെൻഷൻ. ഇന്നു പുലർച്ചെ സുരക്ഷാജോലിയിൽ ഉണ്ടായിരുന്ന രണ്ട് പൊലീസുകാരെയാണു സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ സംസ്ഥാന‍ ഓഫിസ് അക്രമികൾ തകർക്കുമ്പോൾ പൊലീസ് നോക്കിനിൽക്കുകയാണ് ചെയ്തതെന്നു ബിജെപി ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണു പൊലീസുകാർക്കെതിരെ നടപടിയെടുത്തത്.

മ്യൂസിയം എസ്ഐ അടക്കം അഞ്ചുപേർ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഒരു സിവിൽ പൊലീസ് ഓഫീസർ മാത്രമാണ് അക്രമികളെ തടയാൻ ശ്രമിച്ചതെന്നു ബിജെപി നേതാക്കൾ പറഞ്ഞു. ബിജെപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലും പൊലീസുകാർ നിഷ്ക്രിയരായി നിൽക്കുന്നതു കാണാം. ഈ സമയം ബിജെപി ഓഫീസിനു മുന്നിൽ അക്രമികൾ വന്ന ബൈക്കിന്‍റെ നമ്പർ ശേഖരിക്കാൻ ശ്രമിച്ച പൊലീസുകാരനെ ക്രൂരമായി മർദ്ദിച്ചു. ഈ സമയം മറ്റു പൊലീസുകാർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. പതിനഞ്ചു മിനുറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed