ഹോർമുസ് കടലിടുക്കിലെ സുരക്ഷ: പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു


പ്രദീപ് പുറവങ്കര

മനാമ: ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട് നടന്ന പ്രതിരോധ മന്ത്രിമാരുടെ വെർച്വൽ യോഗത്തിൽ ബഹ്‌റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പങ്കെടുത്തു. യുണൈറ്റഡ് കിംഗ്ഡവും ഫ്രാൻസും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിൽ നാൽപ്പതിലധികം രാജ്യങ്ങളിലെ പ്രതിനിധികൾ സംബന്ധിച്ചു.

മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്തു. വാണിജ്യ-സിവിൽ കപ്പലുകളുടെ സുരക്ഷ വർദ്ധിപ്പിക്കുക, സമുദ്രപാതകൾ സംരക്ഷിക്കുക, മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുക തുടങ്ങിയ വിഷയങ്ങളിൽ സംയുക്ത സഹകരണം ഉറപ്പാക്കാൻ തീരുമാനിച്ചു. ആഗോള വ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ രാജ്യങ്ങൾ ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്ന് ഷെയ്ഖ് നാസർ ആഹ്വാനം ചെയ്തു.

article-image

ssdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed