സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: മികച്ച വിജയവുമായി ന്യൂ ഇന്ത്യൻ സ്കൂൾ
പ്രദീപ് പുറവങ്കര
മനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 99.5 ശതമാനം വിജയം കൈവരിച്ച് ന്യൂ ഇന്ത്യൻ സ്കൂൾ മികച്ച നേട്ടം സ്വന്തമാക്കി. പരീക്ഷയെഴുതിയ 202 വിദ്യാർത്ഥികളിൽ 172 പേർ ഫസ്റ്റ് ക്ലാസ് കരസ്ഥമാക്കി. ഇതിൽ 102 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനോടെയാണ് വിജയിച്ചത്.
സയൻസ് സ്ട്രീമിൽ 97.6 ശതമാനം മാർക്ക് നേടി നന്ദിനി ശ്രീദേവി കുമാരവേൽ സ്കൂളിൽ ഒന്നാമതെത്തി. ദിവ്യജ്യോത് സിംഗ് ബാൽ (97%), ഇഷിക രഞ്ജിത്ത് നായർ (95.8%) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൊമേഴ്‌സ് സ്ട്രീമിൽ 98.8 ശതമാനം മാർക്കോടെ അൽഫിയ റെജൻ വർഗീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജെയിംസ് സാജു മാത്യു (97.2%) രണ്ടാം സ്ഥാനവും, ഫർഹീന ഫാത്തിമ ഷെയ്ഖ്, വൈഗ ഷിജോയ്, പീഹു ദേശായി എന്നിവർ (96.8%) മൂന്നാം സ്ഥാനവും പങ്കിട്ടു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന്റെയും മികച്ച അക്കാദമിക് നിലവാരത്തിന്റെയും പ്രതിഫലനമാണ് ഈ വിജയമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
sdfsfsfds
cxvcvcv

