സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: നൂറുമേനി വിജയവുമായി ഭവൻസ് ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ


പ്രദീപ് പുറവങ്കര

മനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയവും എല്ലാ വിദ്യാർത്ഥികൾക്കും ഫസ്റ്റ് ഡിവിഷനും കരസ്ഥമാക്കി ഭവൻസ് ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ (BIS) ഉജ്ജ്വല നേട്ടം കൈവരിച്ചു. പരീക്ഷയെഴുതിയവരിൽ 91.18 ശതമാനം വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷൻ നേടിയപ്പോൾ, സയൻസ് സ്ട്രീമിലെ പകുതിയിലധികം വിദ്യാർത്ഥികളും 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.

97.6 ശതമാനം മാർക്കോടെ പ്രണവ് ബോബി ശേഖർ സ്കൂൾ ടോപ്പറായി. സാക്ഷി ലാൽ (97.4%), ഇഷാൻ കേദാർ പാണ്ഡെ (97.2%) എന്നിവർ തൊട്ടടുത്ത സ്ഥാനങ്ങൾ പങ്കിട്ടു. സയൻസ് സ്ട്രീമിൽ പ്രണവ് ബോബി ശേഖർ ഒന്നാമതെത്തിയപ്പോൾ ഇഷാൻ കേദാർ പാണ്ഡെ രണ്ടാം സ്ഥാനവും അഹമ്മദ് സുഹൈൽ വാനി (96%) മൂന്നാം സ്ഥാനവും നേടി. കൊമേഴ്‌സ് - ഹ്യുമാനിറ്റീസ് സ്ട്രീമുകളിൽ സാക്ഷി ലാൽ ഒന്നാം സ്ഥാനവും ആയിഷ യുസ്ര ഷമീം (95.6%), ഹർഷിൽ ജെയിൻ (94.6%) എന്നിവർ അടുത്ത സ്ഥാനങ്ങളും കരസ്ഥമാക്കി.

വിദ്യാർത്ഥികളുടെ ഈ നേട്ടത്തിൽ ഡയറക്ടർമാരായ ഹിമാൻഷു വർമ്മ, റിതു വർമ്മ എന്നിവരും പ്രിൻസിപ്പൽ സജി ജേക്കബും അഭിനന്ദനങ്ങൾ അറിയിച്ചു. അച്ചടക്കത്തോടെയുള്ള തയ്യാറെടുപ്പും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവുമാണ് ഈ മികച്ച വിജയത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. പ്രണവ് ബോബി ശേഖർ, ഇഷാൻ കേദാർ പാണ്ഡെ, അഹമ്മദ് സുഹൈൽ വാനി തുടങ്ങി 13 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി സ്കൂളിന്റെ അഭിമാനം ഉയർത്തി.

article-image

ddfgdgf

You might also like

  • Lulu Exchange
  • Straight Forward

Most Viewed