കേരള എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30,516 പേർക്ക് ഫുൾ എ പ്ലസ്
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപിച്ച ഫലം പ്രകാരം ഇത്തവണ 99.07 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 4,17,497 വിദ്യാർഥികളിൽ 4,14,290 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. ഇതിൽ 30,516 പേർക്കാണ് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് ലഭിച്ചത്.
വിജയശതമാനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന 2,105 സ്കൂളുകൾ ഇത്തവണ നൂറുശതമാനം വിജയം കൈവരിച്ചു. ഇതിൽ 767 സർക്കാർ സ്കൂളുകളും 930 എയ്ഡഡ് സ്കൂളുകളും 408 അൺ എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു.
മറ്റു മേഖലകളിൽ ലക്ഷദ്വീപിൽ 97.67 ശതമാനം വിജയം രേഖപ്പെടുത്തിയപ്പോൾ, ഗൾഫ് മേഖലയിലെ മുഴുവൻ വിദ്യാർഥികളും പരീക്ഷയിൽ വിജയം വരിച്ചു. പരീക്ഷാ ഫലങ്ങൾ വൈകുന്നേരം 3.30 മുതൽ പ്രമുഖ വെബ്സൈറ്റുകളിൽ ലഭ്യമായിത്തുടങ്ങും.
sdsf

