ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബ്രിട്ടീഷ് ജോയിന്റ് ഓപ്പറേഷൻസ് ചീഫ് ലഫ്റ്റനന്റ് ജനറൽ നിക് പെറിയുമായി റിഫ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള പ്രതിരോധ-തന്ത്രപ്രധാന ബന്ധങ്ങൾ ചർച്ചയിൽ മുഖ്യവിഷയമായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഹിസ് റോയൽ ഹൈനസ് വ്യക്തമാക്കി. കോംപ്രിഹെൻസീവ് സെക്യൂരിറ്റി ഇന്റഗ്രേഷൻ ആൻഡ് പ്രോസ്പിരിറ്റി അഗ്രിമെന്റ് (CSIPA) ഉൾപ്പെടെയുള്ള കരാറുകളുടെ അടിസ്ഥാനത്തിൽ സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ബ്രിട്ടൻ നൽകുന്ന പിന്തുണയെ കിരീടാവകാശി പ്രശംസിച്ചു. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് കമാൻഡറും ലഫ്റ്റനന്റ് ജനറൽ നിക് പെറിയുമായി കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തു.
asda

