വി.ഡി. സതീശൻ പിണറായി വിജയനെ സന്ദർശിച്ചു; വികസന കാര്യങ്ങളിൽ യോജിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപനം


ശാരിക l കേരളം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയനെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി സന്ദർശിച്ചു. തിരുവനന്തപുരത്തെ പിണറായിയുടെ വസതിയിലെത്തിയായിരുന്നു സന്ദർശനം. വീടിന് പുറത്തേക്ക് ഇറങ്ങിവന്ന് കൈകൊടുത്ത് സ്വീകരിച്ച പിണറായി വിജയനൊപ്പം ചായ കുടിച്ചും സൗഹൃദസംഭാഷണത്തിൽ ഏർപ്പെട്ടുമാണ് സതീശൻ മടങ്ങിയത്.

പിണറായി വിജയന്റെ ജീവിതചര്യയിലെ അച്ചടക്കത്തെ സതീശൻ സംഭാഷണത്തിനിടെ പ്രശംസിച്ചു. "സിഎമ്മിന് നല്ല ചിട്ടയുള്ള ആളാണ്, എനിക്കതില്ല. ഭക്ഷണം പകുതിയേ കഴിക്കുകയുള്ളൂ" എന്ന് സതീശൻ അദ്ദേഹത്തോട് പറയുകയുണ്ടായി. പ്രധാന വിഷയങ്ങളിൽ ഒന്നിച്ച് നിൽക്കാൻ കഴിയട്ടെ എന്നും മുൻ സർക്കാരിന്റെ പദ്ധതികൾ നിർത്തിവെക്കില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

article-image

zdxfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed