സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: മികച്ച നേട്ടവുമായി ന്യൂ മില്ലേനിയം സ്കൂൾ
പ്രദീപ് പുറവങ്കര
മനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉജ്ജ്വല വിജയവുമായി ന്യൂ മില്ലേനിയം സ്കൂൾ ബഹ്‌റൈൻ. പരീക്ഷയെഴുതിയ 139 വിദ്യാർത്ഥികളിൽ 38 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 114 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനോടെയാണ് വിജയിച്ചത്. 12 വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ 100-ൽ 100 മാർക്കും കരസ്ഥമാക്കി.
97.60 ശതമാനം മാർക്ക് നേടി ഷീമ തസീൻ സ്കൂൾ ടോപ്പറായി. 97.40 ശതമാനം മാർക്കോടെ വ്യോം ഗുപ്ത രണ്ടാം സ്ഥാനവും, 97 ശതമാനം മാർക്ക് നേടി രോഹൻ അതുൽ സിങ്‌വി, ദിയ വിവേക് എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അതിനായി പരിശ്രമിച്ച അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു.
sfsdf
ssf

