സ്വീകരണം നൽകി
മനാമ : ഹൃസ്വ സന്ദർശനത്തിനത്തിനായി ബഹ്റൈനിലെത്തിയ മാധ്യമപ്രവർത്തകൻ പി. മുജീബ് റഹ്മാൻ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സ്വീകരണം നൽകി. യോഗത്തിൽ വർത്തമാനകാല ഇന്ത്യ നേരിടുന്ന അവസ്ഥ നിരാശയുണർത്തേണ്ടതില്ലെന്നും എല്ലാ കാലഘട്ടത്തിലും വിവിധ പരീക്ഷണങ്ങളിലൂടെയാണ് സമൂഹങ്ങൾ കടന്ന് പോയിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനാധിപത്യവും മതേതരത്വവും ഇന്ത്യക്ക് കൈയൊഴിക്കാൻ സാധ്യമല്ലെന്നും നിലവിലുള്ള കാർമേഘങ്ങൾ നീങ്ങി മതേതരത്വവും സഹവർത്തിത്വവും കളിയാടുന്ന ഭാവി നമുക്കുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സിഞ്ചിലെ ഫ്രണ്ട്സ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് ജമാൽ നദ്−വി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം സുബൈർ സ്വാഗതവും വൈസ് പ്രസിഡണ്ട് ഇ.കെ സലീം സമാപനവും നിർവ്‍വഹിച്ചു.

