കെ.എം.സി.സി ; ശിഹാബ് തങ്ങൾ, ഭാഷാ സമര അനുസ്മരണ സമ്മേളനം നാളെ
മനാമ : കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, അറബി ഭാഷാ സമര അനുസ്മരണ സമ്മേളനം നാളെ ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിന് ഏറനാട് എം.എൽ.എ പി.കെ ബഷീർ, പ്രഭാഷകൻ ഹംസ ദാരിമി അന്പലക്കടവ് എന്നിവർ ബഹ്റൈനിലെത്തി.
പ്രമുഖ രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും പരിപാടിയിൽ സംബന്ധിക്കും. രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ മലപ്പുറം ജില്ലാ കമ്മിറ്റി നടപ്പാക്കി വരുന്ന റഹ്മ 2016−17 ജീവകാരുണ്യ പദ്ധതിയിലെ പുതിയ ഇനങ്ങളുടെ പ്രഖ്യാപനവും നടക്കും. നിർദ്‍ധനരായ യത്തിം കുട്ടികളുടെ സമൂഹ വിവാഹം, 105 ക്യാൻസർ, വൃക്കരോഗികൾക്കുള്ള സഹായം, ബഹ്‌റൈനിലെ ലേബർ ക്യാന്പുകളിൽ സൗജന്യ മെഡിക്കൽ ക്യാന്പ് തുടങ്ങിയവയാണ് പുതിയ പദ്ധതികൾ. കൂടുതൽ വിവരങ്ങൾക്ക് 33748156, 33215672 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

