ദന്ത പരിചരണത്തിന് ബഹ്റൈനിൽ പ്രത്യേക പാക്കേജ്
മനാമ : സമയാസമയങ്ങളിലുള്ള ദന്തശുചീകരണം അനിവാര്യമാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധനായ ഡോ. ജോർജ്ജ് എസ്. ഭഗത് പറഞ്ഞു. ഇതിനായി റോയൽ ബഹ്റൈൻ ഹോസ് പിറ്റൽ മെഡിക്കൽ സെന്ററിന്റെ റിഫാ ശാഖയിൽ ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെഡോ. ജോർജ്ജിന്റെ സേവനം ലഭിക്കും. ഡെന്റൽ സ്കേലിംഗ്, പോളിഷിംഗ് എന്നിവയുടെ പാക്കേജുകൾക്ക് 15 ദിനാറാണ് ഇവിടെ ഈടാക്കുന്നത്.
ദന്ത പരിശോധനയുമായി ബന്ധപ്പെട്ട നിരവധി നൂതനമായ സൗകര്യങ്ങളാണ് റോയൽ ബഹ്റൈൻ ഹോസ്പിറ്റൽ മെഡിക്കൽ സെന്ററിന്റെ റിഫാ ശാഖയിൽ ഒരുക്കിയിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇതിൽ കൺസർവേറ്റീവ് റിസ്റ്റോറേറ്റീവ് ഡെന്റിസ്ട്രി, ഓറൽ സർജ്ജറി, വിസ്ഡം ടീത്ത് എക്സ്ട്രാക്ഷൻ, റൂട്ട് കനാൽ തുടങ്ങിയവയും ഉൾപ്പെടുന്നു.

