വൈ­ദ്യു­തി­ മു­ടങ്ങു­ന്നു­


മനാമ: മനാമയിലെ അൽ മുഅത്ആസിം അവന്യൂവിൽ രണ്ട് ദിവസമായി വൈദ്യുതി മുടങ്ങുന്നത് പ്രദേശത്തെ താമസക്കാർക്കും കട ഉടമസ്ഥർക്കും തലവേദനയാകുന്നു. കഴിഞ്ഞ രണ്ടു ദിവസമായി, അൽ മുഅത്ആസിം അവന്യൂവിലെ റോഡ് നന്പർ 421,
ബ്ലോക്ക് 304ലാണ് വൈദ്യുതി ഇടയ്ക്കിടെ മുടങ്ങുന്നത്. വൈദ്യുതി മുടങ്ങുന്നത് കാരണം ഭക്ഷണ സാധനങ്ങൾ വിൽക്കുന്നവരുടെ ഭക്ഷണ സാധനങ്ങൾ നശിച്ചു പോകുന്നു. അതേ സമയം ഇങ്ങനെയൊരു വൈദ്യുതി മുടക്കത്തിന്റെ കാരണം തങ്ങൾക്ക് വ്യക്തമായിട്ടില്ലെന്നും ഇത് ഉടൻ കണ്ടെത്തി പരിഹരിക്കുമെന്നും വൈദ്യുത ജല വിഭാഗത്തിലെ അധികൃതർ അറിയിച്ചു. 

ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ 17515555 ഈ നന്പറിൽ ബന്ധപ്പെടാമെന്നും ഉടൻ നടപടി സ്വീകരിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed