ഷവർമ ഷോപ്പ് കത്തിനശിച്ചു
മനാമ: അദ്‌ലിയയിൽ ഷവർമ ഷോപ്പ് കത്തിനശിച്ചു. എയർ കണ്ടിഷൻ അമിതമായി പ്രവർത്തിച്ചതാണ് അപകട കാരണം. ആൾ അപായമൊന്നും റിപ്പോർട്‍ട് ചെയ്തിട്ടില്ല. വിവരം ലഭിച്ച ഉടൻ ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ ഡിഫെൻസ് ഡയറക്ടറേറ്റിലെ ആറ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. ഇത് കാരണം തീ അടുത്ത കടകളിലേയ്ക്ക് പടർന്നില്ല. ഒസാമ ബിൻ സെയ്ദ് അവന്യൂവിലെ അൽ ക്യാറ്റ്കൂട്ട് റസ്റ്റോറന്റിൽ ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. കനത്ത ചൂട് കാരണം ഇവിടെയുള്ള ഭക്ഷണ സാമഗ്രികൾ നശിക്കാത്തിരിക്കാൻ മുഴുവൻ സമയവും എയർ കണ്ടീഷൻ പ്രവർത്തിപ്പിച്ചിരുന്നു. ഏകദേശം ആയിരം ദിനാറിന്റെ നഷ്ടം കണക്കാക്കുന്നു.

