ജയിൽ ആക്രമണ കേ­സിൽ അറു­പതോ­ളം പേർ വി­ചാ­രണ നേ­രി­ടും


മനാമ: ജാവു റീഫോം ആൻ്റ് റീഹാബിലിറ്റേഷൻ സെന്റർ ആക്രമണ കേസിൽ അറുപതോളം പേർ വിചാരണ നേരിടുമെന്ന് ഭീകരവിരുദ്ധ പ്രോസിക്യൂഷന്റെ തലവനായ അഡ്വക്കറ്റ് ജനറൽ അഹ്്മദ് അൽ ഹമ്മദി പറഞ്‍ഞു. ഈ കേസിൽ പെട്ട 10 പേർ ജയിൽ ചാടുകയും ജനുവരി ഒന്നിന് ഒരു പോലീസ് ഉദ്യോഗസ്ഥനെ വധിക്കുകയും ചെയ്തിരുന്നു. 

ഭീകര സംഘടന രൂപീകരിക്കുക, അതിൽ അംഗമാവുക, സ്ഫോടകവസ്തുക്കൾ പ്രവർത്തിപ്പിക്കുക, തോക്കുകളും വെടിക്കോപ്പുകളും ഉപയോഗിക്കുക, ആയുധങ്ങളും സ്ഫോടക
വസ്തുക്കളും ഉപയോഗിച്ച് തീവ്രവാദ ആക്രമണങ്ങൾ നടത്തുന്നതിനുള്ള പരിശീലനം നൽകുക, പോലീസ് ഉദ്യോഗസ്ഥനെ വധിക്കുക എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആഗസ്ത് 22ന് ഇവർ വിചാരണ നേരിടുമെന്ന് അഡ്വക്കറ്റ് ജനറൽ കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed