ഡി സിനിമാസിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നു


തൃശൂര്‍ : നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി.സിനിമാസ് തിയേറ്ററിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തുകയാണ്. ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന 82 സെന്റ് സ്ഥലം കയ്യേറ്റ ഭൂമിയിലാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദിലീപ് അടക്കമുള്ള ഏഴുപേര്‍ക്ക് ഈ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ തൃശൂര്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ട് നോട്ടീസ് അയച്ചിരുന്നു. ഇന്ന് രാവിലെ പത്തേമുക്കാലിന് തുടങ്ങിയ സര്‍വേ നടപടികള്‍ ഇപ്പോഴും നടക്കുകയാണ്. ഡി സിനിമാസിന്റെ സമീപത്തുള്ള ഭൂമിയും അളക്കുന്നുണ്ട്. ഡി സിനിമാസിന്റെ മതില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed