സിറിയയിലെ വ്യോമാക്രമണം: ഇസ്രായേലിനെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: സിറിയയിലെ ഇദ്‌ലിബ് ഗവർണറേറ്റിലുള്ള അബു അൽ-ദുഹൂർ സൈനിക വിമാനത്താവളത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. ആക്രമണം സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സിറിയയുടെ പരമാധികാരവും സ്വാതന്ത്ര്യവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനും രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനും ബഹ്‌റൈൻ ആവശ്യപ്പെട്ടു.
ഉപയോഗത്തിലില്ലാത്ത ഈ സൈനിക താവളത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണം അനാവശ്യമായ തർക്കങ്ങൾക്കും പ്രകോപനങ്ങൾക്കും വഴിവെക്കുമെന്നും ഇത് പ്രാദേശിക സ്ഥിരതയ്ക്ക് ഗുണം ചെയ്യില്ലെന്നും സിറിയയിലെ യു.എസ് പ്രതിനിധി ടോം ബാരക് വ്യക്തമാക്കി. മേഖലയിൽ സൈനിക നടപടികൾ ഒഴിവാക്കി ചർച്ചകൾക്ക് മുൻഗണന നൽകാൻ എല്ലാ കക്ഷികളോടും അദ്ദേഹം ആഹ്വാനം ചെയ്തു.
sdfsdf

