ബഹ്‌റൈനിൽ ഡൈവിംഗ് സെന്ററുകളിൽ സംയുക്ത പരിശോധനയുമായി കോസ്റ്റ് ഗാർഡ്; വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ ഡൈവിംഗ് സെന്ററുകളിലും അനുബന്ധ സ്ഥാപനങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വിപുലമായ സംയുക്ത പരിശോധനയുമായി ബഹ്‌റൈൻ കോസ്റ്റ് ഗാർഡ്. ആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ മുഹറഖ്, കാപിറ്റൽ (തലസ്ഥാന) ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റുകൾ, നാഷണാലിറ്റി പാസ്‌പോർട്ട്‌സ് ആൻഡ് റസിഡൻസ് അഫയേഴ്‌സ് (NPRA), ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA), വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവരുമായി സഹകരിച്ചാണ് പരിശോധന സംഘടിപ്പിച്ചത്.

article-image

ഡൈവിംഗ് കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ എന്നിവ സുരക്ഷാ-സജ്ജീകരണ ആവശ്യകതകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക, ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും സുരക്ഷിതത്വം വിലയിരുത്തുക, ട്രെയിനർമാരുടെയും ജീവനക്കാരുടെയും തൊഴിൽ യോഗ്യത പരിശോധിക്കുക എന്നിവയായിരുന്നു പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം. ഡൈവിംഗിനായി എത്തുന്ന സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാനും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാനും ഇത് സഹായിക്കും.

article-image

ഡൈവിംഗ് സിലിണ്ടറുകളിൽ വായു നിറയ്ക്കാൻ ഉപയോഗിക്കുന്ന എയർ ക്വാളിറ്റി ടെസ്റ്റിംഗ് സർട്ടിഫിക്കറ്റുകൾ, ഇൻസ്ട്രക്ടർമാരുടെയും തൊഴിലാളികളുടെയും ട്രെയിനിംഗ്-അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റുകൾ, കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ (CR) നിലവാരം, ലൈസൻസ് ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാനദണ്ഡങ്ങൾ എന്നിവ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു.

article-image

കൂടാതെ, ഡൈവിംഗ് ഉപകരണങ്ങളുടെയും എയർ സിലിണ്ടറുകളുടെയും പ്രവർത്തനക്ഷമത, കൃത്യമായ ഇടവേളകളിലുള്ള അറ്റകുറ്റപ്പണികൾ, ഓക്‌സിജൻ ഉപകരണങ്ങളുടെ ലഭ്യത, ഫസ്റ്റ് എയ്ഡ് സാമഗ്രികൾ, അടിയന്തര ഘട്ടങ്ങൾ നേരിടാനുള്ള ക്രമീകരണങ്ങൾ (Emergency Plans) എന്നിവയും സംയുക്ത സംഘം വിലയിരുത്തി. നിയമലംഘനങ്ങൾ തടയുന്നതിന് പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed