ബി.കെ.എസ് 'ശ്രാവണം 2026': ഇന്നും നാളെയുമായി സംഗീത സായാഹ്നങ്ങൾ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ താരങ്ങൾ ഇന്ന് വേദിയിലെത്തും; കെ.എസ്. ചിത്രയുടെ ഗാനമേള നാളെ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ 'ശ്രാവണം 2026'ന്റെ ഭാഗമായി ഇന്നും നാളെയും സംഗീതപരിപാടികൾ അരങ്ങേറും. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ദിഷ പ്രകാശ്, മെറിൻ ഗ്രിഗറി, ഗോകുൽ ഗോപകുമാർ എന്നിവർ അണിനിരക്കുന്ന ഗാനമേള ഇന്ന് രാത്രി 7.30 മുതൽ സെഗയയിലുള്ള ബി.കെ.എസ് ഹാളിൽ അരങ്ങേറും. തലമുറകൾ ഏറ്റുപാടിയ ജനപ്രിയ മലയാള ഗാനങ്ങൾ കോർത്തിണക്കിയാണ് ഈ സംഗീത വിരുന്ന് ഒരുക്കിയിരിക്കുന്നത്.

നാളെ (വെള്ളി) വൈകുന്നേരം 6.30 മുതൽ ബി.കെ.എസ് ഡയമണ്ട് ഹാളിൽ പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്ര നയിക്കുന്ന മെഗാ സംഗീത സന്ധ്യയും നടക്കും. പതിറ്റാണ്ടുകളായി സംഗീതാസ്വാദകരെ തൻ്റെ മധുരശബ്ദത്താൽ വിസ്മയിപ്പിക്കുന്ന കെ.എസ്. ചിത്രയോടൊപ്പം പ്രമുഖ ഗായകരായ നിഷാദ്, അനാമിക, അർജുൻ എന്നിവരും വേദിയിലെത്തും.

ചടങ്ങിൽ ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് രാജീവ് കുമാർ മിശ്ര, കോവളം എം.എൽ.എ എം. വിൻസെന്റ് എന്നിവരടക്കം നിരവധി വിശിഷ്ട വ്യക്തികൾ അതിഥികളായി പങ്കെടുക്കും. ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ ഹരികൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. ശ്രാവണം 2026-ൻ്റെ എല്ലാ പരിപാടികളിലേക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
#4PMNews #BKSSraavanam2026 #KSChithraLive #BahrainEvents

article-image

asxas

article-image

adsasd

article-image

sadadsdas

article-image

dfszdfsads

article-image

sxasa

article-image

cxzcxcxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed