ലോക കേരളസഭ പിരിച്ചുവിട്ട നടപടി; തീരുമാനം സ്വാഗതം ചെയ്ത് ഐ.ഒ.സി, ഒ.ഐ.സി.സി; പ്രതിഷേധവുമായി നവകേരളയും പ്രതിഭയും


പ്രദീപ് പുറവങ്കര

മനാമ: പ്രവാസി മലയാളികളുടെ പ്രതിനിധി സഭയായ 'ലോക കേരളസഭ' പിരിച്ചുവിടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ അഭിപ്രായങ്ങളുമായി ബഹ്റൈനിലെ പ്രവാസി സംഘടനകൾ. സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകൾ രംഗത്തെത്തിയപ്പോൾ, നീക്കം പ്രവാസികളോടുള്ള കടുത്ത അവഗണനയാണെന്ന് ആരോപിച്ച് ഇടത് അനുകൂല സംഘടനകൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

ലോക കേരളസഭ പിരിച്ചുവിട്ട നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് ഐ.ഒ.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറിയും ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി പ്രസിഡന്ററുമായ ബഷീർ അമ്പലായി മുഖ്യമന്ത്രി വി.ഡി. സതീശന് നേരിട്ട് നന്ദിയറിയിച്ച് സന്ദേശമയച്ചു. പ്രവാസി മലയാളികൾക്കായി മുൻ ഇടത് സർക്കാർ ഉണ്ടാക്കിയെടുത്ത ലോക കേരളസഭ ഖജനാവിന് വലിയ നഷ്ടമുണ്ടാക്കിയ ധൂർത്ത് സഭയായി മാറിയെന്നും സാധാരണ പ്രവാസികൾക്ക് ഇതുകൊണ്ട് യാതൊരു നേട്ടവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം, ലോക കേരളസഭ പ്രവാസികളുടെ പേരിൽ നടത്തിയ വലിയ തട്ടിപ്പായിരുന്നുവെന്ന് ആരോപിച്ചു. സഭയിലെടുത്ത തീരുമാനങ്ങളിലൊന്നിലും തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന് ഐവൈസിസി നേതാവ് ബേസിൽ നെല്ലിമറ്റവും പ്രതികരിച്ചു.

article-image

അതേസമയം, സർക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താൻ അവസരമൊരുക്കിയ ജനാധിപത്യ വേദിയെ ഇല്ലാതാക്കുന്നത് പ്രതിഷേധാർഹമാണെന്ന് ബഹ്‌റൈൻ നവകേരള വാർത്താക്കുറിപ്പിൽ അറിയിച്ചു. പോരായ്മകൾ പരിഹരിച്ച് സഭയെ കൂടുതൽ സുതാര്യമായും കാര്യക്ഷമമായും മുന്നോട്ട് കൊണ്ടുപോകുകയാണ് വേണ്ടതെന്നും അവർ വ്യക്തമാക്കി. ലോക കേരളസഭ തുടർന്നു കൊണ്ടുപോകില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി വി.കെ. സുലേഷും പ്രസിഡന്റ് കെ.വി. മഹേഷും സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസി പ്രാതിനിധ്യം ഇല്ലാതാക്കുന്നത് പ്രവാസി സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

article-image

dfgdsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed