ഡോ. പി. വി. ചെറിയാൻ മെമ്മോറിയൽ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 5-ന്; ഡോ. വി. പി. ഗംഗാധരൻ പങ്കെടുക്കും
പ്രദീപ് പുറവങ്കര
മനാമ: കാൻസർ കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഡോ. പി. വി. ചെറിയാന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 5 വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാട്ടിൽ നിന്നുള്ള പ്രമുഖ കാൻസർ രോഗ വിദഗ്ദ്ധൻ ഡോ. വി. പി. ഗംഗാധരൻ ക്യാമ്പിൽ പങ്കെടുക്കുകയും കാൻസർ പ്രതിരോധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകുകയും ചെയ്യും. കൂടാതെ ബഹ്‌റൈനിലെ പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രമുഖ ഡോക്ടർമാരുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരിക്കും.
മെഗാ മെഡിക്കൽ ക്യാമ്പിന്റെ ലോഗോ പ്രകാശനം ഡോ. പി. വി. ചെറിയാന്റെ മക്കളായ നിദീപ് ചെറിയാൻ, നികിത ചെറിയാൻ, മരുമകൻ വിപുൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. കെ.സി.എ-യിൽ നടന്ന ചടങ്ങിൽ കെ.സി.എ ജോയിന്റ് സെക്രട്ടറി ജിൻസ്, കാൻസർ കെയർ ഗ്രൂപ്പ് അഡ്വൈസർ ഡോ. ഇക്ബാൽ, ചീഫ് കോർഡിനേറ്റർ കെ. ടി. സലിം, കോർഡിനേറ്റർമാരായ കോശി സാമുവൽ, ജോർജ് മാത്യു, അബ്ദുൽ സഹീർ, മറ്റ് സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും കാൻസർ കെയർ ഗ്രൂപ്പ് ഭാരവാഹികളും പങ്കെടുത്തു. ഗ്രൂപ്പ് അംഗമായ ഡാനിയൽ ആണ് ക്യാമ്പിന്റെ ലോഗോ രൂപകൽപ്പന ചെയ്തത്.
വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം സൗജന്യമായി ലഭ്യമാകുന്ന ഈ മെഡിക്കൽ ക്യാമ്പ് പരമാവധി ആളുകൾ പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള വിശദവിവരങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.
രുരുര

