ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സ്പോർട്സ്, വെൽനസ് കമ്മിറ്റി ഉദ്ഘാടനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ (SNCS) സ്പോർട്സ്, സ്പിരിച്വൽ, ഫിസിക്കൽ ആൻഡ് മെന്റൽ വെൽനസ് കമ്മിറ്റിയുടെ ഉദ്ഘാടനം നടന്നു. ഗൾഫ് ഹോട്ടൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് സെയിൽസ് സന്തോഷ് കടമ്പാടാണ് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പ്രകാശ് കെ.പി സ്വാഗതം ആശംസിച്ചു. ലേഡീസ് വിങ് അംഗങ്ങളുടെ ദൈവദശക പ്രാർത്ഥനയോടെയും പൂജ നൃത്തത്തോടെയുമാണ് ചടങ്ങുകൾക്ക് തുടക്കമായത്.
സ്പിരിച്വൽ വെൽനസ് കൺവീനർ അജിത പ്രകാശ്, സ്പോർട്സ് വിങ് സെക്രട്ടറി മോഹിത് മോഹൻ, ഫിസിക്കൽ ആൻഡ് മെന്റൽ വെൽനസ് കൺവീനർ മനോജ് കുമാർ എന്നിവർ സംസാരിച്ചു. ജിഷ്ണു സുരേഷ് പരിപാടിയുടെ അവതാരകനായിരുന്നു. സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങളും കമ്മിറ്റി ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ ബി.ഒ.ഡി വെൽനസ് സെക്രട്ടറി അരുൺ കുമാർ നന്ദി രേഖപ്പെടുത്തി.
ോേ്ോ്

