"മടക്കയാത്രയും തീർക്കേണ്ട കടമകളും": അൽ ഫുർഖാൻ സെന്ററിൽ കുടുംബസദസ്സും പ്രഭാഷണവും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: അൽ ഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ 'മടക്കയാത്രയും തീർക്കേണ്ട കടമകളും' എന്ന വിഷയത്തിൽ പ്രഭാഷണവും കുടുംബസദസ്സും സംഘടിപ്പിച്ചു. 'മുഹമ്മദ് നബി: മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം' എന്ന പ്രമേയത്തിൽ നടന്നു വരുന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി അൽ ഫുർഖാൻ സെന്റർ ഹാളിലാണ് പരിപാടി നടന്നത്.
ചടങ്ങിൽ പ്രമുഖ പ്രഭാഷകൻ സലാഹുദ്ദീൻ അയ്യൂബി ചുഴലി വിഷയാവതരണം നടത്തി. ഐഹിക ജീവിതത്തിലെ യാത്രകൾക്കായി തയ്യാറെടുപ്പുകൾ നടത്തുന്നത് പോലെ, ശാശ്വതമായ പരലോക ജീവിതത്തിലേക്ക് ആവശ്യമായ സൽകർമ്മങ്ങളാകുന്ന പാഥേയം മുൻകൂട്ടി ഒരുക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഹിഷാം കുഞ്ഞഹമ്മദ് സ്വാഗതം ആശംസിച്ചു. ബാസിൽ സ്വലാഹി ആശംസാ പ്രസംഗം നടത്തുകയും അബ്ദുൽ ബാസിത് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
്േിേ്ി
േ്ോേ്

