നിർത്തിയിട്ടിരുന്ന കാർ തകർത്ത് 6,320 ദിനാർ കവർന്ന കേസ്: പ്രതിയുടെ അപ്പീൽ തള്ളി ബഹ്റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ നുവൈദറിൽ പള്ളിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്ത് 6,320 ബഹ്റൈനി ദിനാർ കവർന്ന കേസിൽ പ്രതിയുടെ അന്തിമ അപ്പീലും തള്ളി കാസേഷൻ കോടതി. വിദേശിയായ പ്രതിയാണ് അവസാന ഘട്ട നിയമപോരാട്ടത്തിലും പരാജയപ്പെട്ടത്. ലോവർ ക്രിമിനൽ കോടതി ആദ്യം മൂന്ന് വർഷം തടവ് വിധിച്ച കേസ്, പിന്നീട് സുപ്രീം ക്രിമിനൽ അപ്പീൽ കോടതി ഒരു വർഷമായി കുറച്ചിരുന്നു. ഈ വിധിയാണ് ഇപ്പോൾ കാസേഷൻ കോടതി ശരിവെച്ചിരിക്കുന്നത്. തടവുശിക്ഷയ്ക്ക് ശേഷം പ്രതിയെ നാടുകടത്താനും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടാനും കോടതി ഉത്തരവിലുണ്ട്.
2025 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സനദിലെ ബാങ്കിൽ നിന്ന് തന്റെ കമ്പനി വകയായ 6,320 ദിനാർ പിൻവലിച്ച് കാറിൽ നുവൈദറിലെ പള്ളിക്ക് മുന്നിലെത്തിയതായിരുന്നു പരാതിക്കാരൻ. തുടർന്ന് പള്ളിയിൽ ഉച്ച നമസ്കാരത്തിനായി പോയ തക്കം നോക്കി പ്രതി കാറിന്റെ ചില്ല് തകർത്ത് പണം അടങ്ങിയ ബാഗ് മോഷ്ടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടാളികളുടെ സഹായത്തോടെയാണ് ഇയാൾ കൃത്യം നടത്തിയതെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. ശിക്ഷാകാലയളവ് കുറച്ചെങ്കിലും കുവിരുദ്ധ വിധിക്കെതിരെ പ്രതി നൽകിയ അന്തിമ ഹർജി കാസേഷൻ കോടതി തള്ളുകയായിരുന്നു.
sdfdsf

