ഹോപ്പ് ബഹ്റൈന്റെ പതിനൊന്നാമത് രക്തദാന ക്യാമ്പ് വിജയകരം; 85 പേർ രക്തം നൽകി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ഹോപ്പ് ബഹ്റൈൻ സംഘടിപ്പിച്ച പതിനൊന്നാമത് രക്തദാന ക്യാമ്പ് വിജയമായി. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഇന്നലെ (ഒക്ടോബർ 23 വെള്ളിയാഴ്ച) രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ നടന്ന ക്യാമ്പിൽ 85 പേർ രക്തദാനം ചെയ്തു.
"രക്തദാനം മഹാദാനം" എന്ന ആശയം മുൻനിർത്തി സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കാളികളായി.
ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി ശ്യാംജിത്ത്, ഷൈജു, ജയേഷ് എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു. ഹോപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പൂർണ്ണ പിന്തുണയും ക്യാമ്പിനുണ്ടായിരുന്നു. രക്തദാനത്തിൽ പങ്കാളികളായ എല്ലാ ദാതാക്കൾക്കും, സൽമാനിയ ബ്ലഡ് ബാങ്ക് അധികൃതർക്കും, സഹകരിച്ച സന്നദ്ധ പ്രവർത്തകർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
dsfsdf

