വിസ്‌ഡം 'എൻറിച്ച് എക്സാം ഓറിയന്റേഷൻ ക്യാമ്പ്' സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: കൗമാരക്കാരിലും യുവാക്കളിലും പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും ദൂരീകരിച്ച് ആത്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടാൻ സഹായിക്കുന്നതിനായി വിസ്‌ഡം സ്റ്റുഡന്റ്‌സ് വിപുലമായ ക്യാമ്പ് സംഘടിപ്പിച്ചു. അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ് സെന്ററിന്റെ കീഴിൽ 'എൻറിച്ച് എക്സാം പോയിന്റർ' എന്ന പേരിൽ ഹൂറയിലെ റയ്യാൻ സ്റ്റഡി സെന്ററിലായിരുന്നു പരിപാടി. റയ്യാൻ സ്റ്റഡി സെന്റർ ഹെഡ് ഓഫ് പ്രിൻസിപ്പൽസ് അബ്ദു ലത്വീഫ് ചാലിയവും സ്കൂൾ ഓഫ് ഖുർആൻ മുൻ അസിസ്റ്റന്റ് ഡയറക്ടർ വസീം അഹ്മദ് അൽ ഹികമിയും ക്യാമ്പിന് നേതൃത്വം നൽകി.

സ്വാലിഹ് അൽ ഹികമി മോഡറേറ്ററായിരുന്ന പ്രോഗ്രാം വിസ്‌ഡം സ്റ്റുഡന്റ്‌സ് ഭാരവാഹികളായ സഹീൻ, സാദിക്ക് ബിൻ യഹ്‌യ എന്നിവരാണ് നിയന്ത്രിച്ചത്. പരീക്ഷാ തയ്യാറെടുപ്പുകൾക്കായി പ്രത്യേക പാക്കേജുകളും ടിപ്സുകളും ക്യാമ്പിൽ വിതരണം ചെയ്തു.

article-image

sdfsdf

You might also like

  • NEC

Most Viewed