കാരുണ്യത്തിന്റെ അഞ്ചാം വർഷം: ബി.കെ.എസ്.എഫ് റമദാൻ ചാരിറ്റി ഡ്രൈവ് ഉദ്ഘാടനം ചെയ്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) സംഘടിപ്പിക്കുന്ന വാർഷിക റമദാൻ ചാരിറ്റി ഡ്രൈവിന് മനാമയിൽ തുടക്കമായി. കഴിഞ്ഞ അഞ്ച് വർഷമായി തുടർച്ചയായി നടത്തിവരുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടനം സാമൂഹ്യപ്രവർത്തകനും ലോക കേരള സഭ അംഗവുമായ സുബൈർ കണ്ണൂർ നിർവ്വഹിച്ചു.

ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീർ അമ്പലായിയുടെ അധ്യക്ഷതയിലായിരുന്നു ചടങ്ങ് നടന്നത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബഹ്‌റൈൻ സ്വദേശി വനിത വർഷാവർഷം നൽകിവരുന്ന ഡ്രൈ ഫുഡ് കിറ്റുകളുടെ വിതരണത്തോടെയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സമൂഹത്തിൽ അവശത അനുഭവിക്കുന്ന അർഹരായ വ്യക്തികളെ കണ്ടെത്തി ഈ സ്നേഹക്കിറ്റുകൾ എത്തിക്കാൻ ബി.കെ.എസ്.എഫ് വളണ്ടിയർമാർ സജ്ജമാണെന്ന് ചാരിറ്റി ടീം ലീഡർ അൻവർ കണ്ണൂർ അറിയിച്ചു.

ചടങ്ങിൽ സാമൂഹ്യപ്രവർത്തകരായ നജീബ് കടലായി, ഫസൽ ഹഖ്, ലത്തീഫ് മരക്കാട്ട്, സത്യൻ പേരാമ്പ്ര, അൻവർ ശൂരനാട്, ഷെമീർ പൊട്ടച്ചോല, സലീം നമ്പ്ര, നൗഷാദ് പൂനൂർ, ദീപക്, ജാബിർ, സൈനൽ കൊയിലാണ്ടി, മൂസ ഹാജി, അജീഷ് കെ.വി, ഷഹബാസ് സുബൈർ, ഖൈസ് എന്നിവർ സംസാരിച്ചു. അനസ് റഹീം സ്വാഗതവും കാസിം പാടത്തകായിൽ നന്ദിയും രേഖപ്പെടുത്തി.

റമദാൻ ചാരിറ്റി ഡ്രൈവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 39614255, 33040446 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

േേ്ിേ്

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed