എക്യുമെനിക്കൽ ബൈബിൾ കൺവൻഷൻ ബഹ്റൈനിൽ ഫെബ്രുവരി 10 മുതൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

ബഹ്‌റൈൻ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (KCEC) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'എക്യുമെനിക്കൽ ബൈബിൾ കൺവൻഷൻ' ഫെബ്രുവരി 10, 11, 12 (ചൊവ്വ, ബുധൻ, വ്യാഴം) തീയതികളിൽ നടക്കും. ബഹ്‌റൈൻ മലയാളി സി.എസ്.ഐ പാരിഷിൽ വെച്ച് വൈകിട്ട് 7.15 മുതൽ രാത്രി 9.00 വരെയാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

സി.എസ്.ഐ സഭയിലെ പ്രമുഖ കൺവൻഷൻ പ്രാസംഗികനായ റവ. ഡോ. ജേക്കബ് ഡാനിയേൽ മൂന്ന് ദിവസത്തെയും വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കെ.സി.ഇ.സിയിൽ അംഗങ്ങളായ വിവിധ ദേവാലയങ്ങളിലെ ഗായകസംഘങ്ങൾ സംയുക്തമായി ഗാനശുശ്രൂഷ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed