പ്രവാസി സമ്മേളനം വെറും മാമാങ്കം; ബഹിഷ്കരിക്കുമെന്ന് ബഹ്റൈൻ ഒഐസിസി


പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:

സംസ്ഥാന സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രവാസികളുടെ പേരിൽ നടത്തുന്ന ആർഭാട സമ്മേളനങ്ങളിൽ നിന്ന് പ്രവാസി സംഘടനകൾ പിൻമാറണമെന്ന് ഒഐസിസി അഭ്യർത്ഥിച്ചു. പ്രവാസികൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ പത്തുവർഷമായി പരിഹാരം കാണാത്ത സർക്കാർ, ലക്ഷങ്ങൾ മുടക്കി നടത്തുന്ന ഇത്തരം 'മാമാങ്കങ്ങൾ' വെറും പിആർ വർക്ക് മാത്രമാണെന്ന് ഒഐസിസി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ സന്ദർശനങ്ങൾ നടത്തിയപ്പോൾ സാധാരണക്കാരായ പ്രവാസികളെ കാണാനോ ലേബർ ക്യാമ്പുകളിലെ അവസ്ഥ മനസ്സിലാക്കാനോ തയ്യാറായിട്ടില്ല. കോടികൾ മുടക്കി മുൻപ് നടത്തിയ ലോക കേരള സഭകൾ കൊണ്ട് പാവപ്പെട്ട പ്രവാസികൾക്ക് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കഷ്ടപ്പെടുന്ന മുൻ പ്രവാസികൾക്ക് മാന്യമായ ചികിത്സയോ മരുന്നോ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ല.

വാഗ്ദാനങ്ങൾ നൽകി പ്രവാസികളെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ തുടരുന്നതെന്ന് ഒഐസിസി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. പ്രവാസികളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്ന സർക്കാർ, സമ്മേളനങ്ങളിലൂടെ പ്രതിച്ഛായ വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.

article-image

sdsg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed