ഇന്ത്യൻ സ്കൂളിൽ പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിനാഘോഷം; ഉന്നത വിജയികളെ ആദരിച്ചു
പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:
ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനം ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദേശീയ പതാക ഉയർത്തി. സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, സ്കൂൾ ബാൻഡ് എന്നിവരുടെ പരേഡ് ചടങ്ങിന് മാറ്റുകൂട്ടി.
തുടർന്ന് ജഷൻമൽ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ അഡ്വ. ബിനു മണ്ണിൽ വറുഗീസ് അധ്യക്ഷപ്രസംഗം നടത്തി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.
സിബിഎസ്ഇ ഗൾഫ് സഹോദയ ടോപ്പേഴ്സ് അവാർഡുകൾ, സ്പോർട്സ് അവാർഡുകൾ, സ്കൂൾ ബാൻഡ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് എന്നിവയിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരങ്ങൾ എന്നിവ വിശിഷ്ടാതിഥികൾ സമ്മാനിച്ചു.
ജൂനിയർ, സീനിയർ വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളും നൃത്തങ്ങളും ആഘോഷങ്ങൾക്ക് വർണ്ണാഭമായ സമാപ്തി കുറിച്ചു. സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, ബോർഡ് അംഗം ബോണി ജോസഫ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, പമേല സേവ്യർ (ജൂനിയർ വിങ് പ്രിൻസിപ്പൽ), വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ് പ്രതിനിധി പാർവ്വതി ദേവദാസ് എന്നിവരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
fgfg


