ഇന്ത്യൻ സ്കൂളിൽ വിശ്വ ഹിന്ദി ദിവസ് സമുചിതമായി ആഘോഷിച്ചു
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിൽ വിശ്വ ഹിന്ദി ദിവസ് വർണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു. നേരത്തെ നടന്ന വിവിധ ഇന്റർ-സ്കൂൾ മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെയായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ജനുവരി 11-ന് സ്കൂൾ ഹിന്ദി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ദേശീയ ഗാനാലാപനത്തോടും പ്രാർത്ഥനയോടും കൂടിയാണ് ആരംഭിച്ചത്. ഷാഹിദ് ഖമർ വിശുദ്ധ ഖുർആൻ പാരായണം നിർവഹിച്ച ചടങ്ങിൽ മാഹാ അലി സ്വാഗതം ആശംസിച്ചു.
േ്ിേിേ
സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ആക്ടിവിറ്റീസ് ഹെഡ് ടീച്ചർമാരായ ശ്രീകല ആർ. നായർ, സലോണ പയസ്, വകുപ്പ് മേധാവി ബാബു ഖാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ന്യൂ മില്ലേനിയം സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ, ഇബ്നു അൽ ഹൈതം ഇസ്ലാമിക് സ്കൂൾ തുടങ്ങി ബഹ്‌റൈനിലെ പ്രമുഖ സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇന്റർ-സ്കൂൾ മത്സരങ്ങളിൽ സജീവമായി പങ്കെടുത്തു.
ി്േ്
ഹിന്ദി ഭാഷയുടെ പൈതൃകം വിളിച്ചോതുന്ന ദേശഭക്തി ഗാനങ്ങൾ, നാടോടി നൃത്തങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ പ്രതിഭകൾ വേദിയിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചു. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. ഏറം ഇർഫാൻ നഖ്‌വ നന്ദി രേഖപ്പെടുത്തി.
ഹിന്ദി വകുപ്പ് മേധാവി ബാബു ഖാന്റെ നേതൃത്വത്തിലുള്ള അധ്യാപക സംഘവും നിരവധി വിദ്യാർത്ഥി പ്രതിനിധികളും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു. വിജയികളെ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി തുടങ്ങിയവർ അഭിനന്ദിച്ചു.
ി്ി
വിവിധ മത്സരങ്ങളിലെ വിജയികൾ: കൈയെഴുത്ത് മത്സരത്തിൽ ഇന്ത്യൻ സ്കൂളിലെ ഡെൽമ മാത്യു ഒന്നാം സ്ഥാനവും, കവിതാ പാരായണത്തിൽ ഇന്ത്യൻ സ്കൂളിലെ പ്രത്യുഷ ഡേ ഒന്നാം സ്ഥാനവും നേടി. കഥപറച്ചിൽ മത്സരത്തിൽ ഏഷ്യൻ സ്കൂളിലെ അൽറിക് കാലെൻ ദന്തിയും, പ്രസംഗ മത്സരത്തിൽ ഏഷ്യൻ സ്കൂളിലെ സാഞ്ചി മൗലിക് കുമാറും ഒന്നാമതെത്തി.
റോൾ-പ്ലേ മത്സരത്തിൽ ഇബ്നു അൽ ഹൈതം സ്കൂളിലെ ഇദ്രീസ് ഫക്രുദ്ദീനും, ദോഹ ഗയാൻ മത്സരത്തിൽ ഇതേ സ്കൂളിലെ നിയ ഖദീജയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജ്ഞാപൻ നിർമ്മാണ മത്സരത്തിൽ ഏഷ്യൻ സ്കൂളിലെ കീർത്തി ക്രിസ്റ്റിനാണ് ഒന്നാം സമ്മാനം.
ു്ിു

