ബഹ്‌റൈനിൽ ഒരാഴ്ചക്കിടെ 850 പരിശോധനകൾ; നിയമലംഘകരായ 150 പേരെ നാടുകടത്തി
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ തൊഴിൽ വിപണിയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ജനുവരി 11 മുതൽ 17 വരെയുള്ള കാലയളവിൽ 850 പരിശോധനാ ക്യാമ്പയിനുകളും സന്ദർശനങ്ങളും നടത്തി. പരിശോധനകളിൽ നിയമലംഘനം കണ്ടെത്തിയ 11 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും, വിവിധ നിയമലംഘനങ്ങളുടെ പേരിൽ 150 പേരെ നാടുകടത്തുകയും ചെയ്തതായി അതോറിറ്റി അറിയിച്ചു.
രാജ്യത്തെ തൊഴിൽ നിയമങ്ങളും റെസിഡൻസി നിയമങ്ങളും ലംഘിച്ച നിരവധി കേസുകൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. ആകെ നടന്ന പരിശോധനകളിൽ 813 എണ്ണം വിവിധ കടകളിൽ നടത്തിയ നേരിട്ടുള്ള സന്ദർശനങ്ങളായിരുന്നു. കൂടാതെ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുക്കൊണ്ട് 37 സംയുക്ത പരിശോധനകളും നടത്തി. ഇതിൽ ക്യാപിറ്റൽ ഗവർണറേറ്റിൽ 18-ഉം, നോർത്തേൺ ഗവർണറേറ്റിൽ 7-ഉം, സതേൺ ഗവർണറേറ്റിൽ 10-ഉം, മുഹറഖിൽ 2-ഉം ക്യാമ്പയിനുകളാണ് സംഘടിപ്പിച്ചത്.
ആഭ്യന്തര മന്ത്രാലയം, നാഷണാലിറ്റി പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA), വിവിധ പോലീസ് ഡയറക്ടറേറ്റുകൾ, വ്യവസായ വാണിജ്യ മന്ത്രാലയം, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി (BTEA) എന്നിവർ സംയുക്തമായാണ് ഈ പരിശോധനകളിൽ പങ്കെടുത്തത്.
്േി്േു

