2027 കലോത്സവത്തിന് പുതിയ മാനുവൽ; വേദി പ്രഖ്യാപനം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം


ഷീബ വിജയൻ
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അടുത്ത വർഷം മുതൽ പുതിയ മാനുവൽ പ്രാബല്യത്തിൽ വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തൃശൂരിൽ കലോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കലാരൂപങ്ങളെ മത്സരയിനങ്ങളായി ഉൾപ്പെടുത്തുന്നതിനൊപ്പം നിലവിലെ നിയമങ്ങളിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ കൊണ്ടുവരാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ഗോത്രകലകൾക്ക് നൽകിവരുന്ന പ്രാധാന്യം ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, അടുത്ത കലോത്സവത്തിന്റെ വേദി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച തീരുമാനം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാകൂ എന്നാണ് സൂചന.

article-image

aasasw

You might also like

  • Lulu Exchange
  • Straight Forward

Most Viewed