അൽഫുർഖാൻ സെന്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; പുതുവർഷത്തിൽ മാതൃകയായി പ്രവർത്തകർ


പ്രദീപ് പുറവങ്കര / മനാമ 

അൽഫുർഖാൻ സെന്റർ സാമൂഹികക്ഷേമ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജനുവരി ഒന്നിന് രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടന്ന ക്യാമ്പിൽ അൽഫുർഖാൻ പ്രവർത്തകരും മദ്രസ രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ സജീവമായി പങ്കെടുത്തു.

എല്ലാ വർഷവും ജനുവരി ഒന്നിനും ഹിജറ വർഷാരംഭമായ മുഹറം ഒന്നിനും അൽഫുർഖാൻ സെന്റർ പതിവായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. അൽഫുർഖാൻ ഭാരവാഹികളായ ഷെയ്ക്ക് മുദഫ്ഫിർ, സൈഫുള്ള ഖാസിം, മൂസ സുല്ലമി, സുഹൈൽ, ഷറഫുദ്ധീൻ, മനാഫ് എന്നിവരും ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രതിനിധി സുബൈർ എം.എം, അൽ മന്നായി സെന്ററിൽ നിന്ന് റിസാലുദ്ധീൻ, ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രതിനിധി ഹംസ മേപ്പാടി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

കൺവീനർ അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ നടന്ന രക്തദാന പ്രവർത്തനങ്ങൾ അബ്ദുൾ ബാസിത്ത്, ആദിൽ അഹമ്മദ്, സാമിൽ യൂസഫ്, ഫാറൂക്ക് മാട്ടൂൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വൊളന്റിയർ സംഘം നിയന്ത്രിച്ചു. പുതുവർഷത്തിൽ സഹജീവികൾക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യപ്രവർത്തനം സംഘടിപ്പിച്ചത്.

article-image

sasfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed