ഡോ. ഗീവർഗ്ഗീസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്തയ്ക്ക് കെ.സി.ഇ.സി. സ്വീകരണം നൽകി


പ്രദീപ് പുറവങ്കര / മനാമ 

മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും ബോംബെ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്തയ്ക്ക് കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ (കെ.സി.ഇ.സി.) ബഹ്‌റൈനിൽ ഊഷ്മളമായ സ്വീകരണം നൽകി.

കെ.സി.ഇ.സി. പ്രസിഡന്റ് റവ. അനീഷ് സാമുവേൽ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ ജനറൽ സെക്രട്ടറി ജോമോൻ മലയിൽ ജോർജ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റുമാരായ റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, റവ. മാത്യൂസ് ഡേവിഡ്, റവ. ഫാദർ തോമസുകുട്ടി പി. എൻ. എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

സഭകൾ തമ്മിലുള്ള ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വഹിക്കുന്ന പങ്കിനെ മെത്രാപ്പോലീത്ത തന്റെ മറുപടി പ്രസംഗത്തിൽ പ്രശംസിച്ചു. എബിൻ മാത്യു ഉമ്മൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികളും വിശ്വാസികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

article-image

sfdfds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed