ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ റെക്കോർഡ് വർധന
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തവരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 2025 ജനുവരി മുതൽ നവംബർ വരെയുള്ള 11 മാസക്കാലയളവിനുള്ളിൽ 80 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലെ വിവിധ ടെർമിനലുകൾ ഉപയോഗിച്ചത്. ഗതാഗത-വാർത്താവിനിമയ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ രാജ്യത്തിന്റെ വ്യോമയാന മേഖലയിലെ ഈ വലിയ നേട്ടം വ്യക്തമാക്കുന്നു.
ഇതേ കാലയളവിൽ 97,000-ത്തിലധികം വിമാന സർവീസുകളാണ് വിമാനത്താവളം വിജയകരമായി കൈകാര്യം ചെയ്തത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് ആഗസ്റ്റ് മാസത്തിലായിരുന്നു. 951,795 യാത്രക്കാരാണ് ആഗസ്റ്റിൽ മാത്രം യാത്ര ചെയ്തത്. ഈ മാസത്തിൽ 9,029 വിമാനങ്ങൾ സർവീസ് നടത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും നവീകരിച്ച ടെർമിനലുമാണ് യാത്രക്കാരുടെ എണ്ണം ഇത്രയധികം ഉയരാൻ കാരണമായത്.
sfsdf


