ജി.ടി.എഫ് ബഹ്‌റൈൻ സ്നേഹയാത്ര സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര / മനാമ
പുതുവർഷത്തോടനുബന്ധിച്ച് ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) ബഹ്‌റൈനിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സ്നേഹയാത്ര സംഘടിപ്പിച്ചു. സംഘടനയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പരസ്പരം സന്തോഷം പങ്കുവെക്കാനും സൗഹൃദം പുതുക്കാനുമുള്ള അവസരമായാണ് ഈ ഒത്തുചേരൽ ഒരുക്കിയത്.
ഫോറം പ്രസിഡന്റ് രാധാകൃഷ്ണൻ എ.കെ, സെക്രട്ടറി രഞ്ജി സത്യൻ, അഡ്വൈസറി ബോർഡ് ചെയർമാൻ അസീൽ അബ്ദുറഹ്മാൻ എന്നിവർ സ്നേഹയാത്രയ്ക്ക് നേതൃത്വം നൽകി. ജിതേഷ്, പ്രജീഷ് സത്യൻ പി.ടി, അഫ്സൽ കെ.പി, ശ്രീജില ബൈജു, നദീറ മുനീർ, മുനീർ, ബൈജു, ഇബ്രാഹിം തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
സൗഹൃദവും സാഹോദര്യവും ദൃഢമാക്കുന്ന ഇത്തരം കൂട്ടായ്മകൾ സംഘടനയുടെ ഐക്യബോധം വർധിപ്പിക്കാൻ സഹായിച്ചതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ആഘോഷങ്ങൾക്കൊപ്പം തന്നെ പ്രവാസികൾക്കിടയിൽ ക്രിയാത്മകമായ ബന്ധങ്ങൾ വളർത്തുക എന്നതായിരുന്നു യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
gg

