മുഹറഖ്-അറാദ് പാലത്തിന് മുഹറഖ് കൗൺസിലിന്റെ അംഗീകാരം


പ്രദീപ് പുറവങ്കര / മനാമ

മുഹറഖിനെയും അറാദിനെയും ബന്ധിപ്പിച്ചുകൊണ്ട് 12 ദശലക്ഷം ദിനാർ ചെലവിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സുപ്രധാന പാലം പദ്ധതിക്ക് മുഹറഖ് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. ഇത് ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് വിലയിരുത്തുന്നു.

 

 

article-image

ഇതിനുപുറമെ, അൽ ദൈർ, സമാഹീജ് തീരദേശങ്ങൾ നവീകരിക്കുന്നതിനുള്ള സാധ്യത പഠനവുമായി മുന്നോട്ട് പോകാനുള്ള ശുപാർശക്കും കൗൺസിൽ അംഗീകാരം നൽകി. ആഭ്യന്തര ടൂറിസത്തെയും നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ തീരദേശ വികസന പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. പാലം യാഥാർത്ഥ്യമാകുന്നതോടെ ഇരുപ്രദേശങ്ങൾക്കുമിടയിലുള്ള യാത്ര സുഗമമാകുമെന്നും തിരക്കുള്ള സമയങ്ങളിൽ മുഹറഖിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും ഡെപ്യൂട്ടി ചെയർമാൻ സാലിഹ് ബുഹസ്സ പറഞ്ഞു. വർധിച്ചു വരുന്ന ഗതാഗത ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് വർഷങ്ങളായി ഉയർന്നു വന്നിരുന്ന ഒരാശയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് എൻജിനീയറിങ് ഡിസൈനുകളും സാങ്കേതിക പദ്ധതികളും അടിയന്തരമായി തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീരദേശ പദ്ധതി സംബന്ധിച്ച്, ധനമന്ത്രാലയവുമായി ഏകോപിപ്പിച്ച് സാമ്പത്തിക, സാങ്കേതിക സാധ്യത പഠനങ്ങൾ തയാറാക്കാനുള്ള സർവിസസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റിയുടെ ശിപാർശക്ക് കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. തീരദേശ വികസനവുമായി ബന്ധപ്പെട്ട് നിക്ഷേപം ആകർഷിക്കുന്നതിനും ആഭ്യന്തര ടൂറിസത്തെ പിന്തുണയ്ക്കുന്നതിനും വിനോദത്തിനായി പൊതു വാട്ടർഫ്രണ്ട് ഇടങ്ങൾ മാറ്റിവെക്കുക എന്നുള്ളതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

article-image

dssg

You might also like

  • Straight Forward

Most Viewed