ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയും അഭിവൃദ്ധിയും അവിഭാജ്യ ഘടകമെന്ന് ഹമദ് രാജാവ്


പ്രദീപ് പുറവങ്കര / മനാമ


ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയും അഭിവൃദ്ധിയും അവിഭാജ്യ ഘടകമാണെന്ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസാ ആൽ ഖലീഫ. ബഹ്റൈനിൽ നടന്ന 46ാമത് ജി.സി.സി ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ ഗൾഫ് സുരക്ഷ സ്ഥാപിക്കുന്നതിനും നല്ല അയൽപക്ക ബന്ധങ്ങൾ വളർത്തുന്നതിനും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതിനും നമ്മുടെ പൊതുവായ കാഴ്ചപ്പാട് തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള കസ്റ്റംസ് യൂനിയനും ഗൾഫ് പൊതുവിപണിയും പൂർത്തിയാക്കാനുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഗൾഫ് സാമ്പത്തിക ഏകീകരണത്തിൽ കൈവരിച്ച നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, പുനരുപയോഗ ഊർജം തുടങ്ങിയ സുപ്രധാന മേഖലകളിലെ പങ്കാളിത്തം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. കിഴക്കൻ ജറൂസലം തലസ്ഥാനമായി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായിരിക്കണം. ഗൾഫ് മേഖലയുടെ സുരക്ഷക്കായി സമുദ്ര ഗതാഗതവും അന്താരാഷ്ട്ര വ്യാപാരവും ഭീഷണികളിൽ നിന്ന് സംരക്ഷിക്കണം.

കൂടാതെ, മേഖലയെ വൻ നശീകരണ ശേഷിയുള്ള ആയുധങ്ങളിൽ നിന്ന് മുക്തമാക്കണം. ഇത് കൂട്ടായ സുരക്ഷക്കും പ്രതിരോധത്തിനുമുള്ള ജി.സി.സി.യുടെ തന്ത്രപരമായ സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പ്രസംഗത്തിൽ ഹമദ് രാജാവ് വ്യക്തമാക്കി. ഫലസ്തീൻ പ്രശ്നം മുൻ ഉച്ചകോടികളിലേതുപോലെ തന്നെ ഫലസ്തീൻ വിഷയമാണ് ഇത്തവണയും ഉച്ചകോടിയിലെ പ്രധാന ചർച്ചയായത്. ഇസ്രായേൽ നടത്തുന്ന ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കണമെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് അവിടെ നടക്കുന്നതെന്നും ഉച്ചകോടി ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണമെന്ന നിലപാടിൽ ഗൾഫ് രാജ്യങ്ങൾ പൂർണമായും ഉറച്ചുനിന്നു. മേഖലയിലെ സംഘർഷം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും അവർ ആവർത്തിച്ചു.

വർഷങ്ങളായി തുടരുന്ന ഈ അസ്ഥിരത അവസാനിപ്പിക്കാൻ ഗസ്സ സമാധാന പദ്ധതി നടപ്പാക്കണമെന്നും ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ ചൂണ്ടിക്കാട്ടി. ഖത്തർ ആക്രമണം ഖത്തറിനെതിരെ ഇറാനും ഇസ്രായേലും നടത്തിയ ആക്രമണത്തെ ഗൾഫ് സമ്മിറ്റിൽ അംഗരാജ്യങ്ങൾ അപലപിച്ചു. പ്രത്യേകിച്ച് ഗസ്സയിലെ സമാധാനം പുനഃസ്ഥാപിക്കാനായി മധ്യസ്ഥ ചർച്ച നടത്തിവരുന്നതിനിടെയാണ് ഇസ്രായേൽ ഇറാനിൽ മിസൈൽ ആക്രമണം നടത്തുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.

ഒരു ഗൾഫ് രാഷ്ട്രത്തിനെതിരായി നടത്തുന്ന ആക്രമണം മുഴുവൻ ജി.സി.സി രാജ്യങ്ങളെയും വെല്ലുവിളിക്കുന്നതാണെന്നും മുഴുവൻ ഗൾഫ് രാജ്യങ്ങളെയും ആക്രമിക്കുന്നതിന് തുല്യമാണെന്നും ജി.സി.സി കൗൺസിൽ സംയുക്തമായി പ്രസ്താവിച്ചു.

article-image

ihih

You might also like

  • Straight Forward

Most Viewed