കെ.എം.സി.സി സ്റ്റുഡന്റ്സ് വിംഗ് കലോത്സവം 'മഹർജാൻ 2K25'ന് തുടക്കമായി
പ്രദീപ് പുറവങ്കര
മനാമ : കെ.എം.സി.സി ബഹ്‌റൈൻ സ്റ്റുഡന്റ്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലോത്സവം "മഹർജാൻ 2K25" മനാമ കെ.എം.സി.സി ഹാളിൽ ആരംഭിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂന്നോളം വേദികളിൽ വിവിധ കലാ-രചനാ മത്സരങ്ങൾ നടന്നു.
കലോത്സവം കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കാൻ സ്റ്റുഡന്റ്സ് വിങ് നടത്തുന്ന ശ്രദ്ധേയമായ ഇടപെടലുകളെ അദ്ദേഹം അഭിനന്ദിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.കെ ഇസ്ഹാഖ് ചടങ്ങിൽ അധ്യക്ഷനായിരുന്നു.
അറബിക് പ്രസംഗം, അറബി ഗാനം, മലയാളം പ്രസംഗം, ക്വിസ്, കവിത പാരായണം, ആക്ഷൻ സോങ്, പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, പ്രബന്ധരചന, കവിതാരചന, കഥാരചന തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങളാണ് മഹർജാൻ 2K25-ൽ അരങ്ങേറുന്നത്. നവംബർ 27, 28 തീയതികളിൽ നടക്കുന്ന കലാമത്സരങ്ങളോടെയാണ് മഹർജാൻ 2K25 സമാപിക്കുന്നത്.
സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, സ്റ്റുഡന്റ്സ് വിങ് ചെയർമാൻ ഷഹീർ കാട്ടാമ്പള്ളി, സ്റ്റുഡന്റ്സ് വിങ് കൺവീനർ ഷറഫുദ്ദീൻ മാരായമംഗലം, ഫിനാൻസ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കാട്ടിൽപീടിക, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റഫീഖ് തോട്ടക്കര, എ.പി ഫൈസൽ, അസീസ് റിഫ, സംസ്ഥാന സെക്രട്ടറിമാരായ അഷ്റഫ് കക്കണ്ടി, റസാഖ് മൂഴിക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൂടാതെ, സ്വാഗത സംഘം വർക്കിങ് ചെയർമാൻ മുനീർ ഒഞ്ചിയം, വർക്കിങ് കൺവീനർ ശിഹാബ് പൊന്നാനി, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ ഓ.കെ. കാസിം, ഉമ്മർ മലപ്പുറം, റഷീദ് ആറ്റൂർ, റിയാസ് പട്ല, വി.കെ. റിയാസ്, ടി.ടി അഷ്റഫ്, ഷഫീക് അലി വളാഞ്ചേരി, സിദ്ദീഖ് അദിലിയ, വനിതാ പ്രസിഡന്റ് മാഹിറ ഷമീർ, ടെക്നിക്കൽ കമ്മിറ്റി വർക്കിങ് കൺവീനർ ഷഹാന ഹാഫിസ് എന്നിവരും സംബന്ധിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ സുഹൈൽ മേലടി സ്വാഗതവും രജിസ്ട്രേഷൻ വിങ് ചെയർമാൻ സഹൽ തൊടുപുഴ നന്ദിയും പറഞ്ഞു.
esfsf
