സമസ്ത നൂറാം വാർഷിക പ്രചാരണത്തിന് തുടക്കമായി; കുടുംബ സംഗമം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ (എസ്.കെ.ജെ.യു.) നൂറാം വാർഷികത്തിന്റെ ബഹ്‌റൈൻ തല പ്രചാരണ സംഗമത്തിന് മുന്നോടിയായി മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടന്നു. നൂറാം വാർഷിക സന്ദേശം പ്രവാസ സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി വി.കെ. കുഞ്ഞഹമ്മദ് ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. ഏരിയ കോർഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര മുഖ്യപ്രഭാഷണം നടത്തി. സമസ്തയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായുള്ള ബഹ്‌റൈൻ തല പ്രചാരണ സംഗമം ഡിസംബർ 5, വെള്ളിയാഴ്ച രാത്രി 8 മണിക്ക് സൽമാനിയ കെ സിറ്റി ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രചാരണ സംഗമത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.

കുടുംബ സംഗമത്തിൽ സമസ്ത ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, എസ്.കെ.എസ്.എസ്.എഫ്. ജനറൽ സെക്രട്ടറി നവാസ് കുണ്ടറ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹാഫിള് ശറഫുദ്ധീൻ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

ശൈഖ് റസാഖ്, ജാഫർ കൊയ്യോട്, സജീർ പന്തക്കൽ, സുബൈർ അത്തോളി, അബ്ദുൾ റൗഫ്, അബ്ദുൽ ജബ്ബാർ, മുഹമ്മദ് സ്വാലിഹ്, ശക്കീർ മാഹി, യാസർ അറഫാത്ത് തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.

article-image

sasfrsdf

You might also like

Most Viewed