ഗുരുദേവ സോഷ്യൽ സൊസൈറ്റി ജുഫയർ അൽ നജ്മ ബീച്ച് ശുചീകരിച്ചു


പ്രദീപ് പുറവങ്കര

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാപിറ്റൽ ഗവർണറേറ്റുമായി സഹകരിച്ച് ജുഫയർ അൽ നജ്മ ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തോടുള്ള സൊസൈറ്റിയുടെ പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു ഈ സംരംഭം.

കുടുംബാംഗങ്ങളും കുട്ടികളുമടക്കം നൂറോളം സൊസൈറ്റി അംഗങ്ങൾ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി ശുചീകരണ പ്രവർത്തനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.

സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

article-image

sdfsd

You might also like

Most Viewed