ഗൾഫ് മേഖലയിലെ ആദ്യ വികാരിയേറ്റ് തീർത്ഥാടന കേന്ദ്രമായി തിരുഹൃദയ ദേവാലയം
പ്രദീപ് പുറവങ്കര
മനാമ: 85 വർഷത്തെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ചരിത്രവുമായി നിലകൊള്ളുന്ന ബഹ്‌റൈനിലെ സേക്രഡ് ഹാർട്ട് കത്തോലിക്കാ ദേവാലയം ചരിത്രപരമായ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഈ ദേവാലയത്തെ "തിരുഹൃദയത്തിൻ്റെ വികാരിയേറ്റ് തീർത്ഥാടന കേന്ദ്രമായി" പ്രഖ്യാപിച്ചു. ഗൾഫ് മേഖലയിലെ ആദ്യത്തെ ദേവാലയമാണിത്.
jhgjhgj
weawe
sdfsf
sdsff
sasd
വടക്കൻ അറേബ്യയുടെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൽഡോ ബെറാർഡി മുഖ്യകാർമ്മികത്വം വഹിച്ച ദിവ്യബലിയിലാണ് ഈ ചരിത്രപരമായ പ്രഖ്യാപനവും സമർപ്പണവും നടന്നത്. തിരുഹൃദയ ദേവാലയം ഇടവക വികാരി ഫ്രാൻസിസ് ജോസഫ് പടവുപുരക്കലിനെ ഈ തീർത്ഥാടന കേന്ദ്രത്തിന്റെ ആദ്യത്തെ റെക്ടർ ആയി നിയമിച്ചു. ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വടക്കൻ അറേബ്യൻ വികാരിയേറ്റിൻ്റെ ആത്മീയ തീർത്ഥാടന കേന്ദ്രമായി ഇനി ഈ മാതൃദേവാലയം അറിയപ്പെടും.
sdasd
