പാലക്കാട് പ്രവാസി അസോസിയേഷൻ ദീപാവലി ഫെസ്റ്റ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ദീപാവലി ഫെസ്റ്റ് 2025വർണ്ണാഭമായി. കർസാക്കാനിലെ ലെവെണ്ടർ പൂൾ ഗാർഡനിൽ വെച്ചാണ് പരിപാടി നടന്നത്. അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച ഫാഷൻ ഷോ, വിവിധ മത്സരങ്ങൾ, നൃത്തങ്ങൾ എന്നിവ ഫെസ്റ്റിന്റെ മാറ്റുകൂട്ടി. ഉത്തരേന്ത്യൻ ശൈലിയിൽ ഒരുക്കിയ ഫെസ്റ്റ്, വിവിധയിനം ചാട്ടുകൾ, അംഗങ്ങൾ സ്വന്തമായി തയ്യാറാക്കിയ ഭക്ഷണ വിഭവങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയാൽ ശ്രദ്ധേയമായി.

വനിതകളുടെ ഫാഷൻ ഷോയിൽ ഹർഷ പ്രദീപിനെയാണ് വിജയിയായി തിരഞ്ഞെടുത്തത്. പുരുഷന്മാരുടെ ഫാഷൻ ഷോയിൽ സതീഷ് നായരും വിജയിയായി. ബാബു മലയിൽ, വരദ അനിൽ, നിസാർ എന്നിവരായിരുന്നു വിധികർത്താക്കൾ. വിജയികൾക്ക് ജയറാം രവി സമ്മാനങ്ങൾ വിതരണം ചെയ്തു.

ഡോക്ടറേറ്റ് നേടിയ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ. ഗോപിനാഥ് മേനോനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. കൺവീനർമാരായ വിനോദ്, മണിലാൽ, പ്രദീപ്, പ്രവീൺ, അനിൽ എന്നിവരാണ് ഫെസ്റ്റ് നിയന്ത്രിച്ചത്. രാജീവ് സ്വാഗതം ആശംസിച്ചു സംസാരിച്ചു. ജയശങ്കർ സി നായർ ആശംസകൾ നേർന്നു.

article-image

fsdfs

article-image

sdfsf

You might also like

  • Straight Forward

Most Viewed