ബഹ്‌റൈൻ വിമാനത്താവളത്തിലൂടെ ഒമ്പത് മാസങ്ങളിൽ യാത്ര ചെയ്തത് 70 ലക്ഷത്തിലധികം പേർ
പ്രദീപ് പുറവങ്കര
മനാമ: 2025-ലെ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം എഴുപത് ലക്ഷത്തിലധികം കടന്നതായി റിപ്പോർട്ട്. ഗതാഗത-ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻസ് കാര്യവിഭാഗമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിനെ അപേക്ഷിച്ച് ഈ വർഷം സെപ്റ്റംബർ മാസത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഏഴ് ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ മാത്രം 8,377 വിമാന സർവീസുകളാണ് വിമാനത്താവളത്തിൽ ആകെ നടന്നത്.
വിമാനത്താവളത്തിലെ യാത്രാ ഗതാഗതത്തിന് പുറമെ, ബഹ്‌റൈൻ വ്യോമപാതയിലൂടെ 43,741 വിമാനങ്ങൾ കടന്നുപോയി. യാത്രാ ട്രാഫിക്കിനൊപ്പം കാർഗോ, എയർമെയിൽ കൈകാര്യം ചെയ്യുന്നതിലും തിരക്ക് അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു. വിമാനത്താവളത്തിന്റെ വളർച്ചയും മേഖലയിലെ പ്രധാന വ്യോമഗതാഗത കേന്ദ്രമെന്ന നിലയിലുള്ള ബഹ്‌റൈന്റെ പ്രാധാന്യവുമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
xcfgvcxbv
