ബഹ്‌റൈനിൽ ബ്യൂട്ടി സലൂൺ, സ്പാ ഉടമകൾക്കായി രാജ്യത്തെ ആദ്യ പ്രഫഷനൽ അസോസിയേഷന് അംഗീകാരം


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിലെ ബ്യൂട്ടി സലൂൺ, സ്പാ ഉടമകൾക്കായി രാജ്യത്ത് ആദ്യമായി ഒരു പ്രഫഷനൽ അസോസിയേഷൻ സ്ഥാപിക്കുന്നതിന് സാമൂഹിക വികസന മന്ത്രാലയം ഔദ്യോഗികമായി അംഗീകാരം നൽകി. 'അസോസിയേഷൻ ഓഫ് ഓണേഴ്‌സ് ഓഫ് ബ്യൂട്ടി സലൂൺസ് ആൻഡ് സ്പാസ്' എന്ന പേരിലാണ് ഈ സംഘടന നിലവിൽ വരിക.

മന്ത്രി ഉസാമ അൽ അലവി പുറത്തിറക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഈ മേഖലയിലെ ഉടമകളെ ദേശീയ തലത്തിൽ ഒരുമിപ്പിക്കുക, മികച്ച പ്രായോഗിക രീതികൾ പ്രോത്സാഹിപ്പിക്കുക, വ്യവസായത്തിലെ വെല്ലുവിളികളും അവസരങ്ങളും പരിഹരിക്കുന്നതിന് കൂട്ടായ ശബ്ദമായി വർത്തിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ.

ബ്യൂട്ടി സലൂണുകളിലും സ്പാകളിലും നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുക, സലൂൺ, സ്പാ ഉടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും അവർക്ക് പിന്തുണ നൽകുകയും ചെയ്യുക, പിന്തുണ നൽകുന്ന നയങ്ങൾ രൂപവത്കരിക്കുന്നതിനായി പൊതു, സ്വകാര്യ പങ്കാളികളുമായി സഹകരിക്കുക, തൊഴിൽമേഖലയുടെ സാമ്പത്തിക, സാമൂഹിക സംഭാവനകളെക്കുറിച്ച് പൊതുജന അവബോധം വർധിപ്പിക്കുക, തൊഴിൽപരമായ ആരോഗ്യ, സുരക്ഷാ നിലവാരം ഉറപ്പാക്കുക എന്നിവയും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

ഈ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി പ്രദർശനങ്ങളും പ്രമോഷനൽ പരിപാടികളും, വർക്ക്‌ഷോപ്പുകളും പരിശീലനങ്ങളും, സമ്മേളനങ്ങളും അസോസിയേഷൻ സംഘടിപ്പിക്കും.

സോഷ്യൽ, കൾചറൽ, സ്പോർട്സ് ക്ലബുകൾക്കും അസോസിയേഷനുകൾക്കുമുള്ള നിയമം, ഭേദഗതികൾ, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തടയൽ തുടങ്ങിയ അനുബന്ധ നിയമങ്ങൾ എന്നിവ പൂർണ്ണമായും പാലിച്ചാണ് ഇത് നടപ്പാക്കുന്നത്.

സംഘടനയ്ക്ക് രാഷ്ട്രീയ പ്രവർത്തനങ്ങളിലോ സാമ്പത്തിക ഊഹക്കച്ചവടങ്ങളിലോ ഏർപ്പെടുന്നതിനോ, മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനോ വിലക്കുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഏഴ് അംഗങ്ങൾ ഉൾപ്പെടുന്ന ബോർഡിന്റെ കാലാവധി രണ്ട് വർഷമാണ്.

article-image

xcvxc

You might also like

  • Straight Forward

Most Viewed