സ്വീകരണം നൽകി

പ്രദീപ് പുറവങ്കര
മനാമ l മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ പീലക്‌സിനോസ് മെത്രാപ്പോലീത്തായ്ക്ക് ബഹ്‌റൈൻ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ സ്വീകരണം നൽകി. ബഹ്‌റൈനിലെ ക്രിസ്ത്യൻ സഭകളുടെ കൂട്ടായ പ്രവർത്തനങ്ങളെ മെത്രാപ്പോലീത്ത അഭിനന്ദിച്ചു.
കെസിഇസിയുടെ പ്രസിഡൻ്റ് റവ. അനീഷ് സാമുവേൽ ജോണിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ജോമോൻ മലയിൽ ജോർജ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റുമാരായ റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കാൽ, റവ. ഫാദർ തോസുകുട്ടി പി.എൻ., റവ. മാത്യൂസ് ഡേവിഡ്, റവ. അനൂപ് സാം, റവ. ഫാദർ ഡോ. വിവേക് വർഗ്ഗീസ് എന്നിവർ ആശംസകൾ നേർന്നു.
കെസിഇസി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ എബിൻ മാത്യു ഉമ്മൻ, എബ്രഹാം ജോൺ, സുനിൽ കുമാർ, സുജിത്ത് എബ്രഹാം, ഡിജു ജോൺ മാവേലിക്കര എന്നിവർ യോഗത്തിൽ പങ്കെടുത്തു. ട്രഷറർ ജെറിൻ രാജ് സാം നന്ദി അറിയിച്ചു.
പിപി