മനാമയിലെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഒക്ടോബർ 16-ന് മുമ്പായി ഉടമകൾ തിരികെ എടുക്കണം


പ്രദീപ് പുറവങ്കര

മനാമ l മനാമ നഗരത്തിലെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഒക്ടോബർ 16-ന് മുമ്പായി ഉടമകൾ തിരികെ എടുക്കണമെന്ന് കാപ്പിറ്റൽ ട്രസ്റ്റീസ് അതോറിറ്റി അറിയിച്ചു. നിലവിൽ ടുബ്ലിയിലെ ഒരു യാർഡിലാണ് ഈ വാഹനങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. വാഹന ഉടമകൾക്കോ അല്ലെങ്കിൽ അവർ നിയമപരമായി ചുമതലപ്പെടുത്തിയ പ്രതിനിധികൾക്കോ ഇവിടെയെത്തി വാഹനം തിരികെ കൈപ്പറ്റാം. നഗരത്തിലെ പൊതുക്രമവും ശുചിത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

വാഹനം തിരികെ ലഭിക്കുന്നതിനായി പിഴ അടയ്ക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുകയും വേണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 17983288 എന്ന നമ്പറിലോ അല്ലെങ്കിൽ 33266988 എന്ന വാട്‌സ്‌ആപ്പ് നമ്പറിലോ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.

article-image

േ്േ്ി

You might also like

  • Straight Forward

Most Viewed