ബഹ്റൈനിലെ ജനേബിയയിൽ പുതിയ സ്വകാര്യ വാഹന പരിശോധനാ കേന്ദ്രം തുറന്നു

പ്രദീപ് പുറവങ്കര
മനാമ: സാങ്കേതിക പരിശോധനാ സേവനങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ജനബിയയിൽ പുതിയൊരു വാഹന പരിശോധനാ കേന്ദ്രം തുറന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗവൺമെന്റിന്റെ വിഷൻ 2030 കർമ്മ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ട്രാഫിക്ക് മന്ത്രാലയവും, സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് പുതിയ കേന്ദ്രം സ്ഥാപിച്ചത്. രാജ്യത്തെ വാഹന പരിശോധനാ സേവനങ്ങൾ മെച്ചപ്പെടുത്താനും വികസിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ തുടർച്ചയാണിത്.
ഇതോടെ ബഹ്‌റൈൻ രാജ്യത്തെ 13-ാമത്തെ വാഹന പരിശോധനാ കേന്ദ്രമായി ജനബിയയിലെ ഈ കേന്ദ്രം മാറി. ഗതാഗത സേവനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും പൗരന്മാരുടെയും താമസക്കാരുടെയും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനുമുള്ള ശ്രമങ്ങളാണ് ഇതിലൂടെ പ്രാവർത്തികമാകുന്നത്.
aa